സക്കീര്‍ ഹുസൈന്‍ ചെയര്‍മാന്‍, പെരുമ്പാവൂര്‍ നഗരസഭയ്ക്ക് ഇനി പുതുവികസനങ്ങള്‍

0

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ പദവിയിലേക്ക് കെ പി സി സി ജന. സെക്രട്ടറി കൂടിയായ സക്കീർ ഹുസൈൻ. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചെയർമാൻ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ ഉയർന്ന് വന്നെങ്കിലും സക്കീർ ഹുസൈനെ തന്നെ ആക്കുന്നതിൽ ഏകദേശ ധാരണയിലെത്തിയിരിക്കുകയാണ് പാർട്ടി നേതൃത്വം. യുവ കൗൺസിലർമാരായ പോൾ പാത്തിക്കൽ, മുൻ പ്രതിപക്ഷ നേതാവായിരുന്ന ബിജു ജോൺ ജേക്കബ് എന്നിവരുടെ പേരുകൾ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പാർട്ടിയിലെ ഉന്നത സ്ഥാനം സക്കീറിനെ തുണയ്ക്കുകയായിരുന്നു. അഞ്ച് വർഷവും സക്കീറിനെ ചെയർമാനാക്കി ജനകീയമുഖം കൂടുതൽ വിപുലപ്പെടുത്താനാണ് പാർട്ടിയുടെ നീക്കം. നാളുകളായി വികസന മുരടിപ്പിനാൽ വീർപ്പ് മുട്ടിയ പെരുമ്പാവൂർ നഗരസഭയ്ക്ക് സക്കീർ ഹുസൈനിലൂടെ പുതുജീവൻ ലഭിക്കുമെന്നുറപ്പാണ്. അതു കൊണ്ട് തന്നെ കോൺഗ്രസിലെ ഗ്രൂപ്പ് തല ചർച്ചകളും തൽക്കാലം അവസാനിപ്പിച്ച് പെരുമ്പാവൂർ നഗരസഭ ഭരണത്തിന് മികച്ച തുടക്കം നൽകാനൊരുങ്ങുകയാണ് പാർട്ടി നേതൃത്വം.

ADVERTISEMENT

Leave a Reply