മീനുകളെ ഉൗട്ടുന്ന സന്തോഷിനിത് സന്തോഷം മാത്രം

0

പെരുമ്പാവൂര്‍: മീനുകള്‍ക്ക് തീറ്റ നല്‍കുന്നത് വലിയ കാര്യമല്ല. എന്നാല്‍ എല്ലാ ദിവസവും തനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം പതിവായി മീനുകള്‍ക്ക് തീറ്റ വാങ്ങി നല്‍കുന്ന ഒരു സാധാരണക്കാരന്‍്്‌റെ പ്രവര്‍ത്തനം വേറിട്ടതാണ്. ഇതാ പെരുമ്പാവൂരിന് സമീപം ഐമുറി സ്വദേശിയായ കരുവേലിപ്പടി വീട്ടില്‍ സന്തോഷാണ് മീനുകള്‍ക്ക് അതിന്റെ ഇഷ്ടഭക്ഷണം നല്‍കി മാതൃകയാകുകയാണ്്. പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ കുളത്തിലാണ് സന്തോഷ് മീനുകളുമായി എന്നും സംവദിക്കുന്നത്. നോട്ടീസ് വിതരണമാണ് സന്തോഷിന്റെ പ്രധാനജോലി. ദിവസവും ജോലിയില്ലെങ്കിലും എവിടുന്നെങ്കിലും ഭക്ഷണവുമായി എല്ലാ ദിവസവും വൈകിട്ട് 5.30 ഓടെ കുളത്തിന്റെ കരയില്‍ സന്തോഷുണ്ടാകും. വെളളത്തില്‍ സന്തോഷിനെക്കാത്ത് വലുതും ചെറുതുമായ മീനുകളും. പതിവായി ഇത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ ചില വ്യാപാരികളാണ് ഈ കൗതുകക്കാഴ്ച്ചകള്‍ പുറംലോകത്തെ അറിയിച്ചത്. അതുവരെ ആരെയും നോക്കാതെ മീനുകള്‍ക്ക് പതിവു പോലെ ഭക്ഷണം നല്‍കിയിട്ട് സന്തോഷ് തിരിച്ചു പോകും. ഇന്ന് കുളത്തിന് ചുറ്റും നടക്കാന്‍ വരുന്നവരും കാറ്റ് കൊളളാന്‍ എത്തുന്നവരും സന്തോഷിനെയും കൂടെ കാണാനാണ് എത്തുന്നത്. ചില ദിവസങ്ങളില്‍ ചെരിപ്പു് പോലും ധരിക്കാതെ ഈ 36 കാരന്‍ ധൃ്്്്്തിപിടിച്ചെത്തി കുളത്തിലെ മീനുകള്‍ക്ക് പൊതിയില്‍ കൊണ്ടു വരുന്ന ഭക്്ഷണപദാര്‍ത്ഥകള്‍ നല്‍കുന്നത് ഏറെ അതിശയിപ്പിക്കുന്നതായി അമ്പലക്കമ്മിറ്റിക്കാരും പറയുന്നു. പഴം, അവില്‍, മലര്, അരി എന്നിവയാണ് മീനുകള്‍ക്കായി നല്‍കുന്നതെന്ന് സന്തോഷ് പറയുന്നു. ഒരു നോട്ടീസ് വിതരണം ചെയ്യുന്നതിന് 50 പൈസയാണ് സന്തോഷിന്റെ വരുമാനം. പെരുമ്പാവൂരിനും ചുറ്റുവട്ടവും നടന്ന് തന്നെയാണ് നോട്ടീസുകള്‍ വിതരണം ചെയ്യുന്നത്. ആത്മാര്‍ത്ഥതയോടെ ഏത് സ്ഥാപനത്തിന്റേതായാലും നോട്ടീസുകള്‍ കൃത്യമായും സത്യസന്ധമായും വിതരണം ചെയ്യുന്ന സന്തോഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് കയ്യടിക്കുകയാണ്.

ADVERTISEMENT

Leave a Reply