തടി ലോറിയും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു

0

പെരുമ്പാവൂര്‍: തടി ലോറിയും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. വട്ടയ്ക്കാട്ടുപടി മരങ്ങാട്ടു വീട്ടില്‍ എം വി ജോര്‍ജാണ് (67) മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ 5.3oനാണ് അപകടം.എം സി റോഡിലൂടെ വന്ന തടി ലോറി തടിമില്ലിലേക്ക് തിരിഞ്ഞ് പോകുന്നതിനിടെ പിന്നില്‍നിന്നു വന്ന ഓട്ടോറിക്ഷ ലോറിയുടെ പിന്‍ഭാഗത്തെ സൈഡില്‍ ഇടിച്ചാണ് അപകടം .ഉടനെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഓട്ടോറിക്ഷ യിലെ യാത്രക്കാരിയായ വെസ്റ്റ്ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനി നിയാക്കല്‍ ഷേക്കിന്റെ ഭാര്യ സമൃത ബാനു ബീബിയെ (34) പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.സംസ്‌കാരം നടന്നു. ഭാര്യ: ശാന്ത (കൊരട്ടി കുന്നന്‍ കുടുംബാംഗം) മക്കള്‍: ജോമി, ജസ്റ്റിന്‍. മരുമകള്‍: ബക്‌സി.

ADVERTISEMENT

Leave a Reply