നാടകവേദികള്‍ വീണ്ടെടുക്കാന്‍ നാടകങ്ങള്‍ വീട്ടുമുറ്റത്തേക്ക്….

0

പെരുമ്പാവൂര്‍: കോവിഡ് മഹാമാരികാലത്ത് നഷ്ടപ്പെട്ട നാടക വേദികള്‍ വീണ്ടെടുക്കുന്നതിനും പ്രേക്ഷകരെ നാടകം കാണുന്നതിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടി ചേലാമറ്റം സമര്‍പ്പിത നാടക സംഘത്തിന്റെ പുതിയ വീട്ടുമുറ്റനാടകം. കഴിഞ്ഞ ഒരു വര്‍ഷമായി തൊഴില്‍ നഷ്ടപെട്ട ഏഴോളം കലാകാരന്മാരാണ് ഇതിന്റെ പിന്നില്‍പ്രവര്‍ത്തിക്കുന്നത്. പുഴയോരഴകുള്ളപെണ്ണ് എന്ന നാടകത്തിന്റെ ആദ്യ അവതരണം ചേലാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്ക് സമീപമുള്ള വീട്ടുമുറ്റത്ത് നടന്നു. ആദ്യാവതരണത്തിന്റെ ഉദ്ഘാടനം കലാ സഘാടകനായ ഷാജി സരിഗ നിര്‍വഹിച്ചു. ഒക്കല്‍ പഞ്ചായത്ത് അംഗം എന്‍.ഒ. സൈജന്‍, സഹകരണ ബാങ്ക് ബോര്‍ഡ് അംഗം ഗൗരീശങ്കര്‍, പ്രസാദ് തോഴേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ADVERTISEMENT

Leave a Reply