കൊല നടത്തിയിട്ട് ഏഴ് വര്‍ഷം : ഒടുവില്‍ പ്രതി പിടിയില്‍

0

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ നടന്ന കൊലപാതകകേസിലെ പ്രതി ഏഴുവര്‍ഷത്തിനുശേഷം പിടിയില്‍.പെരുമ്പാവൂരില്‍ വച്ച് ഇടുക്കി സ്വദേശി പ്രമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ.് ഏഴ് വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടിയത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട് നിന്നുമാണ് പ്രതി അശോകനെ അറസ്റ്റ് ചെയ്തത്. 2014 ജൂണ്‍ പതിനാലിനാണ് പെരുമ്പാവൂരിലെ ദര്‍ശന എന്ന പരസ്യ സ്ഥാപനത്തില്‍ ഇടുക്കി കൂട്ടാര്‍ സ്വദേശിയായ പ്രമോദ് കൊല്ലപ്പെട്ടത്. സ്ഥാപനം നടത്തിയിരുന്ന തിരുവനന്തപുരം വേങ്കോട് സ്വദേശി അശോകനെയാണ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അശോകന്‍ നടത്തിയിരുന്ന പരസ്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രമോദ്. മുടിക്കല്‍ എന്ന സ്ഥലത്ത് ഫ്‌ലക്‌സ് ബോര്‍ഡ് ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെ അശോകന്‍ സ്ഥാപനത്തില്‍ ജോലിക്കായി ക്ഷണിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയാറായില്ല. ഇതിന് കാരണം പ്രമോദ് ആണെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തി കുറച്ചു നാളുകള്‍ക്ക് ശേഷം അശോകന്‍ കോഴിക്കോട്ടേക്ക് കടന്നു. അവിടെ വച്ച് ഒരാളെ ഫ്‌ലക്‌സ് ബോര്‍ഡ് തയാറാക്കാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലായി കൊലപാതക ശ്രമം ഉള്‍പ്പെടെ ആറു കേസുകളില്‍ ആറു കേസുകളില്‍ പ്രതിയാണ് അശോകന്‍ കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT

Leave a Reply