ചെയർമാൻ ദുരിതാശ്വാസ ഫണ്ട്, ദാരിദ്ര്യ ലഘൂകരണം,ശിശുവനിതാവയോജന ക്ഷേമം: വേറിട്ട് പെരുമ്പാവൂർ നഗരസഭ ബജറ്റ്

0
പെരുമ്പാവൂർ നഗരസഭാ ബജറ്റ് വൈസ് ചെയർപെഴ്‌സൺ ഷീബ ബേബി അവതരിപ്പിക്കുന്നു.

പെരുമ്പാവൂർ: അടിസ്ഥാനസൗകര്യങ്ങൾക്ക് ഊന്നൽ നൽകി 34,97,09,100 രൂപ വരവും 35,08,89,600 രൂപ ചെലവും 60,91,693 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പെരുമ്പാവൂർ നഗരസഭയിലെ പുതിയ ഭരണസമിതിയുടെ കന്നിബജറ്റ് വൈസ് ചെയർപെഴ്‌സൺ ഷീബ ബേബി അവതരിപ്പിച്ചു. നഗരത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ടുളള ഒരു ബജറ്റിൽ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂന്നര കോടി ബജറ്റി വകയിരുത്തിയിട്ടുണ്ട്. പുതിയ റോഡുകളുടെ നിർമ്മാണത്തിനായി 50 ലക്ഷവും പട്ടികജാതി വികസനത്തിനായി 88 ലക്ഷവും മാലിന്യസംസ്‌ക്കരണത്തിനായി 75 ലക്ഷവും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഇതോടെ പെരുമ്പാവൂർ മേഖലയിലെ റോഡ് വികസനവും മാലിന്യസംസ്‌ക്കരണവും സുഗമമാകും. ഭവനനിർമ്മാണ പദ്ധതിക്കായി 65 ലക്ഷം, കുളങ്ങളുടെയും തോടുകളുടെയും നവീകരണത്തിനായി പത്ത് ലക്ഷം, വയോജനക്ഷേമത്തിനായി പത്ത് ലക്ഷം, കാർഷികമൃഗസംരക്ഷണത്തനായി 34 ലക്ഷവും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. സുസ്ഥിര വികസനം ല്ക്ഷ്യമാക്കി വിഷൻ 2025 മുന്നിൽ കണ്ടാണ് പദ്ധതികൾ ആവിഷ്‌ക്കരിക്കുക.ദാരിദ്ര്യ ലഘൂകരണം, ശിശുവനിതാവയോജന ക്ഷേമം, കുടിവെളളം, ദുരന്ത നിവാരണം എന്നിവ ലക്ഷ്യമാക്കിയുളള പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വൈസ് ചെയർമാൻ അറിയിച്ചു. ആരോഗ്യമേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്രയമേകാൻ ചെയർമാൻ ദുരിതാശ്വാസഫണ്ട്, വിവിധ ജനപ്രതിനിധികളുടെയും സ്വകാര്യപങ്കാളിത്തത്തോടെയും സ്‌പെഷ്യാലിറ്റി ചികിൽസാ പദ്ധതിയും നടപ്പാക്കാനും ബജറ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്. മുനിസിപ്പൽ ചെയർമാൻ ടി. എം.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.ബുധനാഴ്ച്ച ബജറ്റ് ചർച്ച നടക്കും.

ADVERTISEMENT

Leave a Reply