വല്ലം കൊച്ചങ്ങാടിയില്‍ ഐഎന്റ്റിയുസി – സിഐടിയു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, ഇരുവിഭാഗങ്ങളിലുളളവര്‍ക്കും പരിക്ക്

0

പെരുമ്പാവൂര്‍: വല്ലം കൊച്ചങ്ങാടിയില്‍ ഐഎന്റ്റിയുസി – സിഐടിയു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, ഇരുവിഭാഗങ്ങളിലുളളവര്‍ക്കും പരിക്ക്. ഐഎന്റ്റിയുസി യൂണിയനിലേക്ക് പുതുതായി അഞ്ച് അംഗങ്ങളെ ചേര്‍ക്കാന്‍ തീരുമാനിച്ചതിനെതിരെ സിഐടിയു രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പുതിയ അംഗങ്ങളെ പുതിയ കൗണ്‍സിലര്‍ സിറാജ് നിര്‍ദ്ദേശിക്കണമെന്ന് വാശി പിടിച്ചത് മറുവിഭാഗം എതിര്‍ത്തു. ഇതേത്തുടര്‍ന്ന് അഞ്ച് പേര്‍ ജോലിക്ക് കയറാന്‍ എത്തിയതോടെ സമാന്തരമായി അഞ്ച് സിഐടിയു തൊഴിലാളികളെ എടുക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ സിറാജും സംഘവും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. രാത്രി എട്ടരയോടെ ലോറിയില്‍ എത്തിയ ലോഡ് ഇറക്കാന്‍ ഐ എന്‍.റ്റിയുസി തൊഴിലാളികള്‍ ശ്രമിച്ചത് സി ഐടിയുക്കാര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവിഭാഗത്തിലെയും പാര്‍ട്ടി നേതാക്കള്‍ അന്വേഷണം നടത്തണമെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടു. പരിക്കേറ്റ കൗണ്‍സിലര്‍ സിറാജിനെ സാന്‍ജോ ആശുപത്രിയിലും ഐ എന്റ്റിയുസി തൊഴിലാളികളെ മറ്റു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT

Leave a Reply