പെരുമ്പാവൂര്‍: വല്ലം കൊ്ച്ചങ്ങാടിയില് നടന്ന തൊഴിലാളി തര്‍ക്കവുമായി ബന്ധപ്പെട്ട് സിപി എം നേതാക്കള്‍ ഭരണസ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാവിനെ കുടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സംഭവസ്ഥലത്ത് ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഡിസിസി നേതാവും വാര്‍ഡിലെ ഇത്തവണത്തെ യുഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍. എ. റഹീമിനെ കുടുക്കാനാണ് സിപി എം നേതാക്കള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
വല്ലം – കൊച്ചങ്ങാടി തടി വ്യവസായ സ്ഥാപനത്തിലെ ഐ എന്‍.റ്റി.യു.സി യൂണിയനില്‍ നഗരസഭ 24 ആം വാര്‍ഡ് കൗണ്‍സിലറായ പി.എ സിറാജിന്റ അനുയായികളെ ബലമായി കയറ്റുവാനുളള ശ്രമം അക്രമണത്തില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ആസൂത്രിതമായി മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും സംഭവത്തിന് ശേഷം മാത്രം ഇവിടെ എത്തുകയും ചെയ്ത എന്‍. എ. റഹീമിനെതിരെ കേസെടുപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. അക്രമണത്തിന് ശേഷം സംഭവസ്ഥലത്തെത്തിയ റഹീമിനെ ഒരു വിഭാഗം സി ഐടിയു തൊഴിലാളികളും നേതാവായ സിറാജും ചേര്‍ന്ന് അക്രമിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റ റഹീം വാത്തിയായത്ത് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഭരണസ്വാധീനം ഉപയോഗിച്ച് നേതാക്കളെ കളളക്കേസില്‍ കുടുക്കുന്നതിനും യഥാര്‍ത്ഥ പ്രതികളെ മാറ്റി നിര്‍ത്തി ഡമ്മി പ്രതികളെ പൊലീസിന് നല്‍കാനും സിപി എം നേതാക്കള്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അതിനിടെ സി ഐടിയു പ്രവര്‍ത്തകരാണ് ആക്രമണം നേരിട്ടതെന്നും അക്ര