വെങ്ങോലയിലെ മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി, ഗ്രൂപ്പ് കളിയെത്തുടര്‍ന്ന് കൂട്ടരാജി

0

പെരുമ്പാവൂര്‍:മുസ്ലിം ലീഗ് വെങ്ങോല പഞ്ചായത്തുകമ്മിറ്റിയില്‍ പൊട്ടിത്തെറി. ഭാരവാഹികള്‍ അടക്കം പഞ്ചായത്ത്, മണ്ഡലം കൗണ്‌സില്‍ അംഗങ്ങള്‍രാജിവെച്ചു..
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്പാര്‍ട്ടി നേതൃത്വം ഒന്നടങ്കം രാജി തീരുമാനത്തില്‍ എത്തിയത്.
23അംഗങ്ങള്‍ ഉള്ള ഭരണസമിതിയില്‍ 9അംഗങ്ങളാണ് യു ഡി എഫില്‍ ഉള്ളത്. ഇതില്‍2ലീഗും7കൊണ്ഗ്രസുമാണ്. 5വര്‍ഷം വൈസ് പ്രസിഡന്റ് ലീഗിന് വേണമെന്ന കമ്മിറ്റിയുടെ തീരുമാനവും വൈസ് പ്രസിഡന്റ്സ്ഥാനംആദ്യ രണ്ടു വര്‍ഷം സീനിയര്‍ മെംബറായ നസീമ റാഹീമിനെയും പിന്നീടുള്ള മൂന്ന്വര്‍ഷം ഷംല നാസറിനുമാണ് പഞ്ചായത്ത് കൗണ്‌സില്‍ യോഗം തീരുമാനിച്ചിരുന്നത്.
എന്നാല്‍ ജില്ലാ വൈസ് പ്രസിഡന്റ് എം യു ഇബ്രാഹിം ഈരണ്ടു തീരുമാനവുംഅട്ടിമറിക്കുകയായിരുന്നു.5വര്‍ഷം വൈസ് പ്രസിഡന്റ് വേണമെന്ന പഞ്ചായത്തു കമ്മിറ്റി യുടെ ആവശ്യമെങ്കിലും2വര്‍ഷം മതിയെന്നാണ് ജില്ലാവൈസ് പ്രസിഡന്റ് കോണ്ഗ്രസ് നേതൃത്വതോട് പറഞ്ഞിരുന്നത്.
ബ്ലോക്ക് പഞ്ചായത്ത് നെടുംതോട് ഡിവിഷനില്‍ മത്സരിക്കുന്നതിന് ഡിവിഷന്റെ പരിധിയില്‍ വരുന്ന പ്രധാന ശാഖകളെല്ലാം പഞ്ചായത്തു ലീഗ് കമ്മിറ്റി പ്രസിഡന്റിനെ സ്ഥാനാര്‍ഥി ആക്കണമെന്ന് നിര്‍ദേശിച്ചു വെങ്കിലും ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവുംഇടപെട്ട് ഈതീരുമാനവും അട്ടിമരിക്കുകയായിരുന്നു.കഴിഞ്ഞ തവണ വാര്‍ഡില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്ത് വന്ന വ്യവസായിക് പെയ്മെന്റ്‌റ് സീറ്റായി നല്‍കി എന്നും പ്രവര്‍ത്തകര്‍ പറയുന്നുആയതോടെ തുടക്കം കുറിച്ചപ്രശനങ്ങള്‍ ആണ് നേതൃത്വം ഒന്നടങ്കം രാജിയില്‍ എത്തിയത്. വി കെ ഇബ്രാഹിം കുഞ്ഞ് വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തില്‍ ഇവരെ തകര്‍ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് കബീര്‍ പക്ഷക്കാരനായ എം യു ഇബ്രാഹിമും സംസ്ഥാന കമ്മിറ്റി അംഗവും ചേര്‍ന്ന് ഇത്തരം നീക്കങ്ങള്‍ നടത്തിവരുന്നത്. കഴിഞ്ഞ ദിവസം വെങ്ങോലയില്‍ ചേര്‍ന്ന ഇബ്രാഹിം കുഞ്ഞ് വിഭാഗത്തിന്റെ രഹസ്യ യോഗമാണ് രാജി തീരുമാനമെടുത്ത്.യോഗത്തില്‍ മണ്ഡലത്തിലെയും ജില്ലയിലെയും മുഴുവന്‍ ഗ്രുപ്പ് നേതാക്കളും പങ്കെടുത്തിരുന്നതായി അറിയുന്നു. ലീഗ്, യൂത്ത് ലീഗ്പഞ്ചായത്തു കമ്മിറ്റികളും മണ്ഡലം കമ്മിറ്റിക്ക് രാജി നല്‍കി കഴിഞ്ഞു. ഗ്രുപ്പ് യോഗത്തില്‍ 12 ശാഖാകമ്മിറ്റികളില്‍ ഒന്‍പത് കമ്മിറ്റിയാം പങ്കെടുത്തിരുന്നു. ഈ ഭാരവാഹികളും തുടര്‍ദിവസങ്ങളില്‍ രാജി വെക്കുമെന്നാണ് അറിയുന്നത്.

ADVERTISEMENT

Leave a Reply