”മനസ്സ് നന്നാവട്ടെ”…..പെന്‍സിലില്‍ കൊത്തിയ പെരുമ്പാവൂര്‍ സ്വദേശിനി ഐശ്വര്യയ്ക്ക് ലിംക റെക്കോര്‍ഡ്.

0

പെരുമ്പാവൂര്‍: : ”മനസ്സു നന്നാവട്ടെ.. മതമേതെങ്കിലുമാകട്ടെ .., മാനവ ഹൃദയത്തിന്‍ ചില്ലയിലെല്ലാം മാണ്‍പുകള്‍ വിടരട്ടെ…” എന്നു തുടങ്ങുന്ന കേരളത്തിലെ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ സേവന സന്നദ്ധരായ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ദേശിയ തലത്തിലുള്ള സംഘടന നാഷണല്‍ സര്‍വ്വീസ് സ്‌കീം ഗീതം ( എന്‍ എസ്.എസ് ഗീതം ) പെന്‍സില്‍ മുനകളില്‍ മലയാളത്തില്‍ കൊത്തിയെടുത്ത് ഇന്ത്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുകയാണ് അശമന്നൂര്‍ ഓടക്കാലി സ്വദേശി ഐശ്വര്യ സുധന്‍.
12 പെന്‍സിലുകളിലായാണ് ഈ വരികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.ഓടക്കാലി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം വര്‍ഷ എം.എല്‍.റ്റി വിദ്യാര്‍ഥിനിയാണ് ഐശ്വര്യ.


5 മണിക്കൂര്‍ 20 മിനിറ്റ് കൊണ്ടാണ് ഐശ്വര്യ ഈ ഉദ്യമം പൂര്‍ത്തിയാക്കിയത്. ദൈവ ദശകം പെന്‍സിലില്‍ രൂപപ്പെടുത്തിയ അജിത് ആണ് ഐശ്വര്യയുടെ ഗുരു. 4 മാസം മുന്‍പാണ് അജിത്തിന്റെ യൂട്യൂബ് ചാനലില്‍ നിന്നും പെന്‍സില്‍ കാര്‍വിങ്ങിന്റെ പാഠങ്ങള്‍ ഐശ്വര്യ മനസ്സിലാക്കുന്നത്. പിന്നീട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പെന്‍സിലില്‍ രൂപപ്പെടുത്തിയ ചെറു സമ്മാനങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി.. അങ്ങനെ ഇതില്‍ കൂടുതല്‍ പരിശീലനം ലഭിച്ചു. സ്‌കൂളിലെ ആക്റ്റീവ് എന്‍.എസ്.എസ് വോളണ്ടിയര്‍ ആയ ഐശ്വര്യ കേരളത്തിലെ എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്കു വേണ്ടി അജിത്തിന്റെ ഒരു ഓണ്‌ലൈന്‍ പെന്‍സില്‍ കാര്‍വിങ് ക്ലാസ് സംഘടിപ്പിച്ചു. അന്നാണ് എന്‍.എസ്.എസ് ഗീതം തന്നെ പെന്‍സിലില്‍ കൊത്തിയെടുത്ത് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഉള്ള ആഗ്രഹം മനസ്സില്‍ ഉദിച്ചത്. പെന്‍സില്‍ കാര്‍വിങ് മാത്രമല്ല പെന്‍സില്‍ ഡ്രോയിങ് , ലീഫ് കാര്‍വിങ് തുടങ്ങിയ കലാ സൃഷിടികളിലും മികച്ചു നില്‍ക്കുന്ന ഒരു കലാകാരിയാണ് ഐശ്വര്യ. നല്ല ശ്രദ്ധയും ക്ഷമയും വേണ്ട ഈ കലയിലൂടെ കൂടുതല്‍ റെക്കോര്‍ഡുകള്‍ ഐശ്വര്യയുടെ സ്വപ്നമാണ്.
ഓടക്കാലി മാളക്കുന്നേല്‍ സുധന്റെയും മിനിയുടെയും മകളാണ് ഐശ്വര്യ. ഏകസഹോദരന്‍ അക്ഷയ് കുറുപ്പംപടി എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. മിനി മൈക്രോ ആര്‍ട്ട് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഐശ്വര്യ തന്റെ കലാ സൃഷ്ടികള്‍ ആവശ്യക്കര്‍ക്ക് നിര്‍മിച്ചു നല്‍കുന്നുണ്ട്.

ADVERTISEMENT

Leave a Reply