കർഷകസമരം ജനാധിപത്യത്തിന്റെ രണ്ടാം വിജയം: അഡ്വ. രശ്മിത രാമചന്ദ്രൻ

0

പെരുമ്പാവൂർ: ദില്ലിയിൽ കർഷകർ നടത്തിയ ട്രാക്ടർ സമരം ജനാധിപത്യം രണ്ടാമതും വിജയിച്ചുവെന്നതാണ് വിളിച്ചോതുന്നതെന്ന് അഡ്വ. രശ്മിത രാമചന്ദ്രൻ. പോഞ്ഞാശേരി മോസ്കോ സാംസ്ക്കാരിക വേദി സംഘടിപ്പിച്ച കർഷകസമരത്തിന് നാടിൻ്റെ ഐക്യദാർഢ്യ പരിപാടിയായ മോസ്കോ നൈറ്റ് 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.


ഇപ്പോൾ നടന്നു വരുന്ന കർഷക സമരം വിജയചരിത്രങ്ങളിലേക്ക് കണ്ണി ചേർക്കപ്പെടാൻ പോകുന്ന ഒന്നാണ്. കാർഷിക നിയമവുമായി ബന്ധപ്പെട്ട് കോടതി പോലും പക്ഷപാതപരമായ സമീപനം കൈക്കൊണ്ടത് നിർഭാഗ്യകരമാണെന്നും രശ്മിത ചൂണ്ടിക്കാട്ടി. പരമ്പരാഗത കൃഷി സമ്പ്രദായം ഉൾപ്പെടെയുള്ളവയ്ക്ക് തുരങ്കം വയ്ക്കുന്ന പുതിയ നിയമങ്ങൾക്ക് എതിരെ ശബ്ദിക്കുന്ന കർഷകർക്ക് ഏതറ്റം വരെ ചെന്ന് ഐക്യദാർഢ്യം നൽകാൻ എല്ലാവരും തയ്യാറാകണമെന്നും രശ്മിത രാമചന്ദ്രൻ ആഹ്വാനം ചെയ്തു.

വേദി പ്രസിഡൻറ് അജ്മലിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച വിവിധ ജനപ്രതിനിധികൾക്കും യോഗത്തിൽ സ്വീകരണം നൽകി. വേദി സെക്രട്ടറി സുൾഫിക്കർ അലി സ്വാഗതം പറഞ്ഞു.വാഴക്കുളം ബ്ളോക്ക് പ്രസിഡൻ്റ് അൻവർ അലി, വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംല നാസർ , കെ എം സിറാജ്, ബിബിൻ ഷാ യൂസുഫ്, സുബൈർ തൂപ്ലി, കുഞ്ഞുമുഹമ്മദ്, ബേസിൽ കുര്യാക്കോസ്, എം.ഐ. ബീരാസ്, സിനിമാ ടി വി താരമായ ആർ.ജെ. മാത്തുക്കുട്ടി, സജീവ് ബഷീർ , അനീസ ഇസ്മയിൽ, സന്ധ്യ നായർ ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.

ADVERTISEMENT

Leave a Reply